കണ്ണൂർ:സി.സദാനന്ദൻ വധശ്രമക്കേസിലെ പ്രതികൾക്ക് യാത്രയയപ്പ് നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് കെ.കെ.ശൈലജ എം.എൽ.എ.നാട്ടുകാരിയെന്ന നിലയിലാണ് താൻ പങ്കെടുത്തതെന്നും ശിക്ഷിക്കപ്പെട്ടവർ പാർട്ടി പ്രവർത്തകരായതിനാലാണ് അവരെ കാണൻ പോയതെന്നുമാണ് വിശദീകരണം.
താൻ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയാണ്.അവരും പാർട്ടി പ്രവർത്തകരാണ്.തന്റെ അറിവിൽ അവർ നാട്ടിലെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ്.മാന്യമായി ജീവിതം നയിക്കുന്നവർ.താൻ പങ്കെടുത്തത് ഒരു കുറ്റകൃത്യത്തെ ന്യായീകരിക്കാനല്ലെന്നും കോടതിയുടെ വിധിയെ മാനിക്കുന്നതായും കെ.കെ.ശൈലജ പ്രതികരിച്ചു.പ്രതികളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ല.അവർ തെറ്റുകാരല്ലെന്ന് അവരുടെ കുടുംബം വിശ്വസിക്കുന്നു.അവർക്കൊപ്പം പാർട്ടി പ്രവർത്തക എന്ന നിലയിൽ പങ്കുചേരുന്നു.എങ്കിലും കോടതി വിധിയെ തങ്ങൾ മാനിക്കുന്നു.ഇത് യാത്രയയപ്പായി കാണാനാവില്ല.തെറ്റായ യാതൊരു സന്ദേശവും ഇതിൽ ഇല്ലെന്നും കെ.കെ.ശൈലജ
പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |