മോസ്‌കോ: യു.എസുമായി 1987ൽ ഏർപ്പെട്ട ഇന്റർമീഡിയറ്റ് റേഞ്ച് ന്യൂക്ലിയർ ഫോഴ്‌സസ് (ഐ.എൻ.എഫ്) ഉടമ്പടിയിൽ നിന്ന് പിന്മാറി റഷ്യ. യുക്രെയിൻ യുദ്ധത്തിന്റെ പേരിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണികൾ തുടരുന്ന സാഹചര്യത്തിലാണ് നടപടി. റഷ്യക്ക് സമീപം രണ്ട് ആണവ അന്തർവാഹിനികളെ വിന്യസിക്കാൻ ട്രംപ് അടുത്തിടെ ഉത്തരവിട്ടിരുന്നു.
ഭൗമോപരിതലത്തിൽ നിന്ന് വിക്ഷേപിക്കാവുന്ന, 500 മുതൽ 5,500 കിലോമീറ്റർ വരെ പ്രഹരപരിധിയുള്ള ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളെയും അവയുടെ ലോഞ്ചറുകളെയും വിന്യസിക്കുന്നതിന് ഇരുരാജ്യങ്ങൾക്കും പരസ്പരം നിയന്ത്രണം ഏർപ്പെടുത്തിയതായിരുന്നു ഉടമ്പടി. യു.എസ് കരാറിൽ നിന്ന് 2019ൽ പിൻവാങ്ങിയെങ്കിലും റഷ്യ നിബന്ധനകൾ തുടരുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |