ചെന്നൈ: ഫെഡറലിസം ശക്തിപ്പെടാൻ കേന്ദ്ര - സംസ്ഥാന ബന്ധം ശക്തമാകണം. ഇതിന് നിർദേശങ്ങൾ തേടി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിവിധ സംസ്ഥാന മുഖ്യമന്ത്രിമാർക്കും പാർട്ടി നേതാക്കൾക്കും കത്തയച്ചു. കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പരം സഹകരിക്കണം. ഒന്ന് മറ്റൊന്നിന്റെ വികസനത്തെ പിന്തുണയ്ക്കണം. എന്നാലിപ്പോൾ കേന്ദ്രം സംസ്ഥാനങ്ങളുടെ പ്രവർത്തനത്തിൽ ദോഷകരമായി ഇടപെടുന്നു. ബന്ധം എങ്ങനെയാവണമെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ തമിഴ്നാട് സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചു.
സമിതിയുടെ വെബ്‌സൈറ്റിലൂടെ മുഖ്യമന്ത്രിമാരും രാഷ്ട്രീയ പാർട്ടികൾക്കും അഭിപ്രായം അറിയിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |