ഗാസ: ഗാസയിൽ സ്രയേൽ യുദ്ധത്തിനിടെ, പട്ടിണി കിടന്ന് മരിച്ചവരുടെ എണ്ണം 193 ആയി. അതേസമയം, ഗാസയിലുടനീളം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 135 പാലസ്തീനികൾ കൊല്ലപ്പെട്ടു. 771 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അഞ്ച് പട്ടിണി മരണങ്ങൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. ഗാസ പൂർണമായും കൈവശപ്പെടുത്തുമെന്നുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആഹ്വാനത്തിന് പിന്നാലെയാണ് ആക്രമണം തുടരുന്നത്. നെതന്യാഹുവിന്റെ അവകാശവാദം ‘‘ആശങ്ക ജനകം’’ എന്ന് യു.എൻ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ മിറോസ്ലാവ് ജെങ്ക യു.എൻ സുരക്ഷാ കൗൺസിലിൽ പറഞ്ഞു. യൂറോപ്യൻ കമ്മിഷൻ വൈസ് പ്രസിഡന്റ് തെരേസ റിബെറ പ്രകോപനപരമായ നീക്കമെന്നാണ് വിശേഷിപ്പിച്ചത്. ആക്രമണം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഇസ്രയേലാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |