കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ്/ സ്വാശ്രയ/യു.ഐ.ടി/ഐ.എച്ച്.ആർ.ഡി കോളേജുകളിലെ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള എസ്.സി/എസ്.ടി സംവരണ സീറ്റുകളിലേക്ക് മേഖലാ തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. വിവരങ്ങൾക്ക് http://admissions.keralauniversity.ac.in/fyugp2025.
എയ്ഡഡ് കോളേജുകളിലേക്കുള്ള കമ്മ്യൂണിറ്റി ക്വാട്ട സ്പോട്ട് അലോട്ട്മെന്റ് 12ന് കാര്യവട്ടം ക്യാമ്പസിലെ ഇ.എം.എസ്ഹാളിൽ നടത്തും. http://admissions.keralauniversity.ac.in/pg2025
ബി.കോം കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിന്റെ സപ്ലിമെന്ററി പരീക്ഷകൾക്ക് മടത്തറ ട്രാവൻകൂർ ആർട്സ് ആൻഡ് സയൻസ് കോളേജ് പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്തവർ പുനലൂർ ഗ്രേസ് ഇന്റർനാഷണൽ അക്കാഡമിയിൽ നിന്നും ഹാൾടിക്കറ്റ് കൈപ്പറ്റി അവിടെ പരീക്ഷയെഴുതണം.
ഒന്നാം സെമസ്റ്റർ എം.എ ഇസ്ലാമിക് ഹിസ്റ്ററി, എം.എ സോഷ്യോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എംഎസ്*!സി ബയോകെമിസ്ട്രി, ബയോടെക്നോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.വി.എ (പെയിന്റിംഗ്) പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്) ജൂലായ് പരീക്ഷയുടെ പ്രാക്ടിക്കൽ 12, 13, 14 തീയതികളിൽ നടത്തും.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് നടത്തിയ ആറാം സെമസ്റ്റർ ബിടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ 13, 14 തീയതികളിൽ നടത്തും.
നാലാം സെമസ്റ്റർ ബി.പി.എ മ്യൂസിക് (മൃദംഗം) പ്രാക്ടിക്കൽ പരീക്ഷകൾ 18 മുതൽ ആരംഭിക്കും.
നാലാം സെമസ്റ്റർ എം.എസ്സി ഇലക്ട്രോണിക്സ് പരീക്ഷയുടെ വൈവ 11 ന് നടത്തും.
രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ, ബി.എസ്സി, ബി.കോം, ബി.ബി.എ, ബി.സി.എ, ബി.പി.എ, ബി.എം.എസ്, ബി.എസ്ഡബ്ല്യൂ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാല വാർത്തകൾ
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ് എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് (2023 അഡ്മിഷൻ റഗുലർ സ്പെഷ്യൽ റീ അപ്പിയറൻസ് ഏപ്രിൽ 2025) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ മാസ്റ്റർ ഒഫ് ഫിസിക്കൽ എജ്യൂക്കഷൻ ആൻഡ് സ്പോർട്സ് (2023 അഡ്മിഷൻ തോറ്റവർക്കായുള്ള സ്പെഷ്യൽ റീ അപ്പിയറൻസ് ഏപ്രിൽ 2025) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.
ഓർമിക്കാൻ...
എൽ എൽ.ബി പ്രവേശനം:- 2025-26 ലെ 3 വർഷ എൽ എൽ.ബി, 5 വർഷ ഇന്റഗ്രേറ്റഡ് എൽ എൽ.ബി കോഴ്സുകളിൽ കേരളത്തിലെ സർക്കാർ ലാ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേക്കും സ്വകാര്യ സ്വാശ്രയ ലാ കോളേജുകളിലെ 50 ശതമാനം സർക്കാർ സീറ്റുകളിലേക്കും പ്രവേശനത്തിനുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾ www.cee.kerala.gov.in- ൽ ആരംഭിച്ചു. ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനെ തുടർന്ന് വിദ്യാർത്ഥികൾക്ക് അവരുടെ ഓൺലൈൻ ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്ത ഓപ്ഷനകൾ റദ്ദ് ചെയ്യുന്നതിനും 9ന് രാവിലെ 10 വരെ അവസരമുണ്ട്.
ഹെൽപ്പ് ലൈൻ-0471 – 2332120, 2338487
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ പ്രവേശനം
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഫിസിയോളജി കോഴ്സുകൾക്ക് 16 വരെ www.lbscentre.kerala.gov.in ൽ അപേക്ഷിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 1200 രൂപയും പട്ടിക വിഭാഗത്തിന് 600 രൂപയുമാണ്. വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.
എം.സി.എ സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ (സി.ഇ.ടി) എം.സി.എയിൽ രണ്ട് ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ഇന്ന് രാവിലെ 11ന് നടത്തും. വിവരങ്ങൾക്ക്: www.cet.ac.in.
പരീക്ഷാ വിജ്ഞാപനം
തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി, കമ്പ്യൂട്ടർ ആൻഡ് ഡി.റ്റി.പി ഓപ്പറേഷൻസ് പരീക്ഷകളുടെ വിജ്ഞാപനം www.tekerala.org ൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |