കൊല്ലം: പാരിപ്പള്ളി മെഡി. ആശുപത്രിയിൽ ജീവനക്കാരുടെ തസ്തിക സൃഷ്ടിച്ച് മറ്റു മെഡിക്കൽ കോളേജ് ആശുപത്രികൾക്ക് സമാനമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കണമെന്ന് കെ.ജി.എൻ.എ പാരിപ്പള്ളി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം എൽ.ടി. സുഷമ ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എസ്. ദിവ്യ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ. ബീവ, ജില്ലാ പ്രസിഡന്റ് ആർ. നീതു, ജില്ലാ ജോയിന്റ് സെക്രട്ടറി എം.ആർ. മനു എന്നിവർ സംസാരിച്ചു. ആർ. അങ്കിത്ത്, വിഷ്ണു ബി.കൃഷ്ണൻ, എസ്. സൗമ്യ എന്നിവർ പങ്കെടുത്തു. ഏരിയ സെക്രട്ടറി ആർ. അരുൺബാബു സ്വാഗതവും നിമിഷ മേരി ജേക്കബ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി.എസ്. അനുറാണി (പ്രസിഡന്റ്), എ.എസ്. അഫ്സിയ (സെക്രട്ടറി), നിമിഷ മേരി ജേക്കബ് (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |