തിരുവനന്തപുരം:ആരോഗ്യരംഗത്തെ പിഴവുകൾ തുറന്ന് പറഞ്ഞ ഡോ.ഹാരിസിനെ വേട്ടയാടുന്നത് അനുവദിക്കാനാവില്ലെന്ന് ബി. ജെ. പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് പ്രസ്താവിച്ചു.
സത്യം പറയുന്നവരുടെ ശബ്ദം എന്തുവിലകൊടുത്തും ഇല്ലാതാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. കുഴപ്പങ്ങൾക്ക് മുഴുവൻ കാരണം പ്രതികരിച്ചവരാണെന്ന് വരുത്തി തീർക്കാനുള്ള സംഘടിത ശ്രമമാണിത്.
എതിർക്കുന്നവരെ കരിവാരിത്തേച്ചും ഉന്മൂലനം ചെയ്തും മുന്നോട്ടുപോകുന്ന കമ്മ്യൂണിസ്റ്റ് ധാർഷ്ട്യമാണ് നടക്കുന്നത്. ഇത് ഒരിക്കലും അനുവദിക്കില്ല. സത്യസന്ധരായ ജീവനക്കാർക്ക് ഇടതുപക്ഷ ഭരണത്തിൽ ജോലിയിൽ തുടരാൻ കഴിയില്ലെന്ന തരത്തിലേക്കാണ് കാര്യങ്ങൾ എത്തിച്ചേരുന്നത്. ഈ അപകട രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധപ്രക്ഷോഭ പരിപാടികളുമായി ബി.ജെ.പി മുന്നോട്ട് പോകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |