തിരുവനന്തപുരം: വോട്ടർപ്പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയെന്ന പേരിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് ഭയപ്പെടുത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിചാരിക്കേണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. വ്യക്തമായ തെളിവുകൾ കയ്യിലുണ്ട്. സത്യം പുറത്തുകൊണ്ടുവരുന്നത് വരെ പോരാട്ടം തുടരും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടുകൾ തുറന്നുകാട്ടപ്പെട്ടതുകൊണ്ടാണ് രാഹുൽഗാന്ധിക്കെതിരെ നോട്ടീസയച്ചത്. തെളിവ് സഹിതം രാഹുൽ ഗാന്ധി ഉന്നയിച്ച വിഷയങ്ങളിൽ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |