മുട്ടം: അന്യസംസ്ഥാന തൊഴിലാളിയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. ആസാം സ്വദേശി ബിജോയി ഫിലിപ്പിന്റെ (40) മൃതദേഹമാണ് കണ്ടെത്തിയത്. കോളപ്ര കല്ലുപുറത്ത് സ്റ്റാൻലി ജെയിംസിന്റെ കിണറ്റിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുള്ളതായാണ് വിവരം. കിണറ്റിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മൂലമറ്റം ഫയർഫോഴ്‌സെത്തിയാണ് മൃതദേഹം ഇന്നലെ രാവിലെ പുറത്തെടുത്തത്. ബിജോയി ജോലി അന്വേഷിച്ച് ഇവിടെയുള്ള സഹോദരന്റെ അടുത്ത് എത്തിയതായാണ് വിവരം. മുട്ടം പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |