തിരൂർ: നിറമരുതൂർ പഞ്ചായത്തിലെ എട്ടാം വാർഡ് പത്തമ്പാട് പാണർതൊടുവിൽ കുഞ്ഞാലിയുടെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു. കഴിഞ്ഞ ദിവസം രാവിലെ പത്തോടെ വീട്ടിലുള്ളവർ പുറത്തിറങ്ങിയപ്പോഴാണ് കിണർ ഇടിഞ്ഞുതാഴ്ന്നത് കണ്ടത്.
അയൽവാസികളായ വരിക്കോടത്ത് ഷാജിദിന്റെ മതിലിനും കിണറിന്റെ ഓരത്തും കേടുപാടുകൾ ഉണ്ട്. വിവരമറിഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ പുതുശ്ശേരി സ്ഥലത്തെത്തി ബന്ധപ്പെട്ട വകുപ്പുകളെ വിവരമറിയിച്ചു. ജില്ലാ കളക്ടർ ജിയോളജിക്കൽ ഡിപ്പാർട്‌മെന്റിനോട് അന്വേഷണം നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ഭയചകിതരാക്കിയിട്ടുണ്ട്. തകർന്ന കിണർ മണ്ണിട്ട് നികത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |