മലപ്പുറം: സുരക്ഷിത ജലലഭ്യതയും ജലജന്യ രോഗപ്രതിരോധവും ലക്ഷ്യമിട്ട് ഹരിതകേരളം മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജലമാണ് ജീവൻ എന്ന പേരിൽ ജനകീയ തീവ്ര കർമ്മപരിപാടി സംഘടിപ്പിക്കുന്നു. ഘട്ടംഘട്ടമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ ആദ്യമായി ഈ മാസം 30, 31 തീയതികളിൽ സംസ്ഥാനത്തെ എല്ലാ കിണറുകളിലും ക്ലോറിനേഷൻ നടത്തും.
സെപ്തംബർ എട്ടു മുതൽ 30 വരെ സ്‌കൂളുകൾ വഴിയാണ് ബോധവൽക്കരണം. ഹയർസെക്കൻഡറി സ്‌കൂളുകളിലെ രസതന്ത്ര ലാബിനോട് ചേർന്ന് സജ്ജമാക്കിയ ജലഗുണനിലവാര പരിശോധനാ സംവിധാനം കേന്ദ്രീകരിച്ച് ജലപരിശോധന നടത്തും. ഫലത്തെ അടിസ്ഥാനമാക്കി പരിഹാര പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. സെപ്തംബർ 20 മുതൽ നവംബർ ഒന്നു വരെ ജനങ്ങൾ ഉപയോഗിക്കുന്ന മുഴുവൻ കുളങ്ങളിലും ജലസ്രോതസ്സുകളിലും ശുചീകരണവും അവയിൽ മാലിന്യം എത്തുന്ന വഴികൾ അടയ്ക്കലും ഉൾപ്പെടെ സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |