മുംബയ് : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർഷിപ്പ് അവസാനിപ്പിച്ചതായി ഓൺലൈൻ ഗെയിമിംഗ് കമ്പനി ഡ്രീം ഇലവൻ . ഓൺലൈൻ വാതുവയ്പ്പും ചൂതാട്ടവും നിരോധിക്കാനുള്ള ബിൽ കേന്ദ്രസർക്കാർ പാസാക്കിയതിനു പിന്നാലെയാണ് നടപടി.
2023-ലാണ് ഡ്രീം 11 ഇന്ത്യൻ ടീമിന്റെ സ്‌പോൺസർമാരായത്. മൂന്ന് വർഷത്തേക്ക് 358 കോടി രൂപയുടേതായിരുന്നു കരാർ. കരാർ കാലാവധി തീരും മുമ്പേ ബന്ധം അവസാനിപ്പിച്ചെങ്കിലും ഡ്രീം 11 ന് പിഴയടക്കേണ്ടിവരില്ല. സർക്കാർ നിയമങ്ങൾ സ്‌പോൺസറുടെ വാണിജ്യപ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെങ്കിൽ ബി.സി.സി.ഐയ്ക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ല എന്ന് കരാറിലുള്ളതിനാലാണിത്.
ബി.സി.സി.ഐയുടെ സ്പോൺസർശാപം
ബി.സി.സി.ഐയുടെ സ്പോൺസർമാരാകുന്ന കമ്പനികൾ സാമ്പത്തികമായി തിരിച്ചടി നേരിടുന്നത് തുടർക്കഥയാവുകയാണ്. 2023ൽ ബൈജൂസ് പിന്മാറിയപ്പോഴാണ് ഡ്രീം ഇലവൻ സ്പോൺസറായത്. അടുത്തമാസം തുടങ്ങുന്ന ഏഷ്യാകപ്പിന്മു മ്പ് പുതിയ സ്പോൺസറെ കണ്ടെത്തേണ്ട സ്ഥിതിയിലാണ് ബി.സി.സി.ഐ. ഐ.പി.എല്ലിനും പുതിയ സ്പോൺസറെ കണ്ടെത്തേണ്ടിവരും. മറ്റൊരു ഓൺലൈൻ ഗെയിമിംഗ് കമ്പനിയായ മൈ സർക്കിൾ ഇലവനാണ് 2028 വരെ ഐ.പി.എൽ സ്പോൺസർ. 625കോടിയുടേതാണ് ഈ സ്പോൺസർഷിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |