പി.ജി പ്രവേശനം
ബിരുദാനാന്തര ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മേഖലാതലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. കൊല്ലത്തുള്ള കോളേജുകളിലേക്ക് 26നും ആലപ്പുഴയിൽ 27നും തിരുവനന്തപുരത്ത് 29, 30 തീയതികളിലുമാണ് അലോട്ട്മെന്റ്.
നാലുവർഷ ബിരുദ കോഴ്സുകളിലെ വിദ്യാർത്ഥികൾക്ക് മൂന്നാം സെമസ്റ്ററിലേക്ക് കോളേജ്
മാറ്റത്തിനായി അപേക്ഷിക്കാം. കോളേജ് മാറ്റം ഗവ/എയ്ഡഡ് കോളേജുകൾ തമ്മിലും, സ്വാശ്രയ കോളജുകൾ തമ്മിലും, യു.ഐ.ടി സെന്ററുകൾ തമ്മിലും അനുവദിക്കും. സെപ്തംബർ പത്തിനകം അപേക്ഷിക്കണം. www.keralauniversity.ac.in.
ജൂണിൽ നടത്തിയ എം.എസ്‍സി ഇലക്ട്രോണിക്സ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), എം.എസ്‍സി ഇലക്ട്രോണിക്സ് (ഒപ്റ്റോ ഇലക്ട്രോണിക്സ്), എം.എസ്‍സി ജിയോളജി, എം.എസ്‍സി എൻവയോൺമെന്റൽ സയൻസസ്, എം.എസ്‍സി ക്ലൈമറ്റ് ചേഞ്ച് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ്, എം.എ പൊളിറ്റിക്കൽ സയൻസ്, എം.എ പബ്ലിക് അഡ്മിനിസ്ട്രേഷൻ, എം.ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നവംബറിൽ നടത്തിയ ആറാം സെമസ്റ്റർ ബി.ടെക് പാർട്ട്ടൈം റീസ്ട്രക്ചേർഡ് (2013 സ്കീം), 2024നവംബറിൽ നടത്തിയ ആറാം സെമസ്റ്റർ ബി.ടെക് പാർട്ട്ടൈം റീസ്ട്രക്ചേർഡ് (2008 സ്കീം) പരീക്ഷകളുടെ
സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 29വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി സെപ്റ്റംബർ മൂന്നിനകം ഇ.ജെ-5 സെക്ഷനിൽ ഹാജരാകണം.
ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബികോം പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി സെപ്തംബർ ഒന്നിനകം റീവാല്യൂവേഷൻ സെക്ഷനിൽ ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |