കൊച്ചി: പ്രതിദിനമുണ്ടാകുന്ന മുഴുവൻ സാനിട്ടറി മാലിന്യങ്ങളും സംസ്‌കരിക്കാൻ ശേഷിയുള്ള പ്ലാന്റുകൾ സംസ്ഥാനത്തുടനീളം സ്ഥാപിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. വടക്കൻ മേഖലയിൽ രണ്ടും മദ്ധ്യ - തെക്കൻ മേഖലകളിൽ ഓരോന്ന് വീതവുമാണ് പ്ലാന്റുകൾ സ്ഥാപിക്കുക. 120 ടൺ വീതം സംസ്‌കരണ ശേഷിയുള്ള ഇവ അഞ്ച് മാസത്തിനകം പൂർത്തീകരിക്കും. എറണാകുളം മറൈൻ ഡ്രൈവിൽ പുതിയ മാലിന്യസംസ്കരണ പ്ലാന്റ് (ആർ.ആർ.എഫ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |