നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കോർട്ട് സെന്ററിൽ സംഘടിപ്പിച്ച ഓണാഘോഷപരിപാടിയിൽ ചുവടുവെച്ച് ജുഡീഷ്യൽ ഓഫീസർമാർ. എം.എ.സി.ടി ജഡ്ജ് കവിതാ ഗംഗാധരന്റെ നേതൃത്വത്തിൽ,പോക്സോ കോടതി ജഡ്ജ് കെ. പ്രസന്ന,സീനിയർ ഡിവിഷൻ സിവിൽ ജഡ്ജ് പാർവതി എസ്.ആർ,ജൂനിയർ ഡിവിഷൻ സിവിൽ ജഡ്ജ് ആര്യാ റാഫി എന്നിവർ ജീവനക്കാരോടൊപ്പം തിരുവാതിരക്കളി അവതരിപ്പിച്ചു.
ഓണാഘോഷ പരിപാടി കുടുംബ കോടതി ജഡ്ജി രാജൻ തട്ടിൽ ഉദ്ഘാടനം ചെയ്തു.
പരിപാടികളുടെ ഭാഗമായി നടന്ന വിളംബര ഘോഷയാത്രയിൽ അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി രാജീവ് ജയരാജ്, ജൂനിയർ ഡിവിഷൻ സിവിൽ ജഡ്ജിമാരായ ജൂഡ് തദേവൂസ്,സുമിത എം.എസ്,നിമ്മി നായർ,ആൽബിൻ ജെ. തോമസ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |