തിരുവനന്തപുരം: പേയാട് ലയൺസ് ക്ലബിന്റെ ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് അന്നം സ്നേഹപൂർവം പദ്ധതി വട്ടിയൂർക്കാവ് മൂന്നാമൂട് സെന്റ് ജോസഫ് ഓർഫനേജിൽ നടത്തി.ലയൺസ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ വി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് സരോജം ഓണസന്ദേശം നൽകി.പ്രിൻസിപ്പൽ സെക്രട്ടറി എസ്.അനിൽകുമാർ,പ്രിൻസിപ്പൽ ഡിസ്ട്രിക്ട് സെക്രട്ടറി ടി.ബിജു കുമാർ,രാധാകൃഷ്ണൻ,സോണി ജോൺ,ഷാജി,സെക്രട്ടറി വിജയ് മോഹനൻ,ട്രഷറർ സുരേഷ് എന്നിവർ പങ്കെടുത്തു.ഓർഫനേജിലെ കുട്ടികളുടെ കലാപരിപാടികൾ,ഓണസദ്യ എന്നിവ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |