അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ അങ്കണവാടികളിൽ ചിൾഡ്രൻസ് പാർക്ക് സജ്ജമായി. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3.49 ലക്ഷം രൂപ ചെലവിൽ 24, 29 -ാം നമ്പർ അങ്കണവാടികളിലാണ് പാർക്ക് സജ്ജമാക്കിയത്. എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി .ജി .സൈറസ് അദ്ധ്യക്ഷനായി. പഞ്ചായത്തംഗം ജീൻമേരി, ഐ .സി. ഡി .എസ് സൂപ്പർവൈസർ ജീന വർഗീസ്, കമ്മ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്റർ രഞ്ജു പ്രദീപ്, അങ്കണവാടി ജീവനക്കാരായ കെ .പി .സുരേഖ, പ്രവദ എസ് കുമാർ, ബി .ലത, ജ്ഞാനം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |