അടൂർ: എം.എൽ.എ ആസ്തി വികസന ഫണ്ട് 2023- 24 തുക വിനിയോഗിച്ച് അടൂർ നഗരസഭയിലെ 18 കേന്ദ്രങ്ങൾ സ്ഥാപിച്ച ഹൈമാസ്റ്റ്/ മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. അടൂർ പാർത്ഥസാരഥി കുളത്തിന് ചുറ്റുമായി എട്ടു ഹൈമാസ്റ്റുകളാണ് സ്ഥാപിച്ചത്. ഇ.വി വാർഡിലെ ഗുരുമന്ദിരം, പ്ലാവിളത്തറ, ചേന്തുകുളം, ഊട്ടിമുക്ക്, ആനന്ദപ്പള്ളി, അട്ടകുളം, വലിയകുളം കാഞ്ഞിരവേലിൽ, പാർത്ഥസാരഥികുളം, ഹോളി ഏഞ്ചൽസ് റീത്തുപള്ളി, എം ജെ ഓഡിറ്റോറിയം ജംഗ്ഷൻ, കണ്ണങ്കോട്, പി.ഡബ്ല്യു.ഡി ഓഫീസ് ജംഗ്ഷൻ, ടി.ബി ജംഗ്ഷൻ, കോട്ടമുകൾ, മിനി ഇൻഡസ്ട്രീസ് പരുത്തിപ്പാറ, അയ്യപ്പൻപാറക്ഷേത്രം ജംഗ്ഷൻ, കടുവങ്കൽ പടി, നെല്ലിമൂട്ടിൽ പടി ,മൂന്നാളം കോട്ടക്കത്തറ എന്നീ 18 സ്ഥലത്താണ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. ചടങ്ങിൽ അടൂർ നഗരസഭ ചെയർമാൻ കെ മഹേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |