കുന്ദമംഗലം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുറിയനാൽ യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പോൾ ഐ പള്ളിയാൻ നാലാം ചരമവാർഷികവും അനുസ്മരണവും സംഘടിപ്പിച്ചു. ചടങ്ങിൽ എം.ബി.ബി.എസിന് അഡ്മിഷൻ ലഭിച്ച ആർ.എസ് മാളവികയെ അനുമോദിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം നിയാസ് ഉദ്ഘാടനം ചെയ്തു. സുബ്രഹ്മണ്യൻ കോണിക്കൽ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കളായ വി പി പത്മനാഭൻ നായർ, കോണിക്കൽ രാജൻ, പൂളോറ കുട്ടി കൃഷ്ണൻ, ലൈല പോൾ എന്നിവരെ ആദരിച്ചു. സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വിനോദ് പടനിലം, എം.ധനീഷ് ലാൽ, എം.പി.കേളുക്കുട്ടി, സി.വി സംജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |