ഇടുക്കി: ജില്ലാ ഭരണകുടത്തിന്റെ ആഭിമുഖ്യത്തിലുള്ള 'ഓണവില്ല് 2025' ഓണം ടൂറിസം വാരാഘോഷത്തിന്റെ സമാപനം ഇന്ന്നടക്കും. സമാപനത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര ഉച്ചയ്ക്ക് 2.30ന് ചെറുതോണി പെട്രോൾ പമ്പിന് സമീപത്ത് നിന്നും ആരംഭിക്കും. വൈകിട്ട് 3.30ന് മന്ത്രി റോഷി അഗസ്റ്റിൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. എം.എം മണി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അഡ്വ .ഡീൻ കുര്യാക്കോസ് എം.പി ഓണസന്ദേശം നൽകും. എം.എൽ.എമാരായ പി.ജെ ജോസഫ്, അഡ്വ. എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോളി സുനിൽ,ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി .വി വർഗീസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി,കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോൾ ജോസ്,കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ജോസഫ്,വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോർജ്,അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കെ എസ്, എ.ഡി.എം ഷൈജു. പി. ജേക്കബ്, ജില്ലാ പഞ്ചായത്തംഗം കെ.ജി സത്യൻ,വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് ജോസ് ,ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗംനിമ്മി ജയൻ,വാഴത്തോപ്പ് പഞ്ചായത്ത് സെക്രട്ടറി എസ്.പി വിനുകുമാർ,സിഡിഎസ് ചെയർപേഴ്സൺ വിജി കണ്ണൻ,ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.എസ് ഷൈൻ,തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് വൈകിട്ട് 6ന് കലാസാഗർ ഇടുക്കി അവതരിപ്പിക്കുന്ന ഗാനമേള നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |