വാകത്താനം: അടയാളം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ പ്രൊഫ.എൻ.ഇ കേശവൻനമ്പൂതിരി, കാഥിക വി.കെ സുശീല സ്മാരക പ്രൊഫഷണൽ നാടക മത്സരം ഇന്ന് മുതൽ 14 വരെ ഞാലിയാകുഴി മഹാത്മജി ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ന് നാടക മത്സരം ജോസ് പനച്ചിപ്പുറം ഉദ്ഘാടനം ചെയ്യും. സുരേഷ് തുമ്പുങ്കൽ അദ്ധ്യക്ഷത വഹിക്കും.
വാകത്താനം പഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സുധാകുര്യൻ, ബാബുജി, ജോയി നാലുന്നാക്കൽ എന്നിവർ പങ്കെടുക്കും. രാത്രി 7ന് തിരുവനന്തപുരം കേരളശ്രീയുടെ അഞ്ചാം പ്രതി നാടകം. 10 ന് രാത്രി 7ന് കൊച്ചിൻ നടനയുടെ കാണാപ്പൊന്ന് നാടകം, 11 ന് രാത്രി 7 ന് വൈക്കം മാളവികയുടെ ജീവിതത്തിന് ഒരു ആമുഖം നാടകം, 12 ന് രാത്രി 7ന് ഓച്ചിറ സരിഗയുടെ സത്യമംഗലം ജംഗ്ഷൻ നാടകം, 13 ന് രാത്രി 7ന് കൊല്ലം അശ്വതി ഭാവനയുടെ അക്കരെ പെയ്ത മഴ നാടകവും അരങ്ങേറും. 14 ന് സമാപന സമ്മേളനം എൻ.കെ നവിനിത കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിജയികൾക്കുള്ള അവാർഡുകൾ കലാരത്‌ന ആർട്ടിസ്റ്റ് സുജാതൻ സമർപ്പിക്കും. തുടന്ന്, കോട്ടയം സാന്ദി പനിയുടെ ഡാം നാടകം അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |