തിരുവനന്തപുരം: കേരളത്തിന് എയിംസ് (ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ്) അനുവദിക്കുന്നതിൽ ഉണ്ടാവേണ്ടത് രാഷ്ട്രീയ തീരുമാനമാണെന്ന് മന്ത്രി വീണാ ജോർജ്ജ് നിയമസഭയിൽ പറഞ്ഞു. പലവട്ടം കേന്ദ്രത്തെ ഇതിനായി സമീപിച്ചിരുന്നു. കോഴിക്കോട് കിനാലൂരിൽ 200ഏക്കർ ഭൂമിയേറ്റെടുത്തതിന്റെ വിവരങ്ങളും കൈമാറി. ശുപാർശ പരിഗണിക്കുന്നതായും കേന്ദ്ര ധനമന്ത്രാലയത്തിന് കൈമാറിയെന്നും അടുത്ത തവണ എയിംസ് അനുവദിക്കുമ്പോൾ കേരളത്തെ പരിഗണിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി കത്തയച്ചിരുന്നു. പതിറ്റാണ്ടുകളായുള്ള എയിംസ് ആവശ്യത്തിൽ കേന്ദ്രതീരുമാനം പ്രതീക്ഷിക്കുകയാണെന്നും സി.കെ. ആശയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |