തിരുവനന്തപുരം: മരാമത്ത് റോഡുകളെല്ലാം ബി.എം ആൻഡ് ബി.സി ഉന്നത നിലവാരത്തിൽ പുതുക്കിപ്പണിയുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. രാജ്യത്തെ ഏറ്റവും ഗുണനിലവാരമുള്ള ഈ രീതിക്ക് ചെലവ് കൂടുതലാണ്. ചിപ്പിംഗ് കാർപ്പെറ്ര് രീതിയേക്കാൾ കിലോമീറ്ററിന് 50ലക്ഷം രൂപ അധികമാവും. പക്ഷേ, എട്ടുവർഷത്തേക്ക് കുഴപ്പമുണ്ടാവില്ല. 50ശതമാനം റോഡുകൾ ഈ നിലവാരത്തിലാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും ഇപ്പോൾ 60 ശതമാനമായി. അധികം വൈകാതെ എല്ലാ റോഡും ഈ നിലവാരത്തിലാക്കും. ആലുവയിലെ റോഡുകളും ഈ നിലവാരത്തിൽ പുതുക്കുമെന്ന് അൻവർ സാദത്തിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |