തിരുവനന്തപുരം : സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആറാമത് ക്യാപ്റ്റൻ രാജു പുരസ്‌കാരം നടൻ മണിയൻപിള്ള രാജുവിന് നടനും എഴുത്തുകാരനുമായ മധുപാൽ സമ്മാനിച്ചു. മണിയൻപിള്ള രാജുവിന്റെ വസതിയിൽ നടന്ന ചടങ്ങിൽ പുരസ്‌കാര സമിതി സെക്രട്ടറി സലിം പി. ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് പി.ആർ.ഒ അജയ് തുണ്ടത്തിൽ മണിയൻപിള്ള രാജുവിന് പ്രശസ്തി പത്രം നൽകി. നടൻ നിരഞ്ജ് മണിയൻപിള്ള രാജു, സിനിമ പ്രേക്ഷക കൂട്ടായ്മ പത്തനംതിട്ട ജില്ല കൺവീനർ പി. സക്കീർ ശാന്തി,പി.ആർ.ഒ അജയ് തുണ്ടത്തിൽ,ബിജു ആർ.പിള്ള,ജോസഫ് വടശ്ശേരിക്കര എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |