കടലുണ്ടി: എഴുത്തുകാരി ഹംന ലബീബ് രചിച്ച പുസ്തകങ്ങൾ കടലുണ്ടി പബ്ലിക് ലൈബ്രറിക്ക് സമർപ്പിച്ചു. മലപ്പുറം ഡയറ്റ് ലക്ചററും സാക്ഷരതാ പ്രവർത്തകയുമായ ജെസി പി കോപ്പികൾ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് എം.വി മുഹമ്മദ് ഷിയാസ് പുസ്തകം പരിചയപ്പെടുത്തി. കടലുണ്ടി പബ്ലിക് ലൈബ്രറി പ്രസിഡന്റ് പ്രദീപ് കുന്നത്ത്, സെക്രട്ടറി യൂനുസ് കടലുണ്ടി, റിസർച്ച് സ്കോളർ അക്ഷയ കുമാർ, വൈസ് പ്രസിഡന്റ് എ.കെ റഷീദ് അഹമദ്, ഡോ ലബീബ്, റഊഫ് മേലത്ത് , ഹംന ലബീബ് എന്നിവർ പ്രസംഗിച്ചു. ഹിന ഷിറിൻ ഗാനാലാപനം നടത്തി. പി വി ഷംസുദ്ദീൻ , യൂസഫ് വെള്ളോടത്തിൽ, ജാഫർ, കെ ഇസ്മായിൽ, ഷെരീഫ് ടി വി, അബൂബക്കർ പി സാദിഖ് മേലത്ത്. ഹനാൻ ടി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |