തിരുവനന്തപുരം: അനന്തപുരിയിലേക്കുള്ള നവരാത്രി വിഗ്രഹഘോഷയാത്രയെ സംസ്ഥാന അതിർത്തി കളിയിക്കാവിളയിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സ്വീകരിക്കും. നാളെ രാവിലെ 11.30നാണ് സ്വീകരണം. അതിർത്തിയിൽ കേരള തമിഴ്‌നാട് സായുധ സേനാവിഭാഗങ്ങളുടെ നേതൃത്വത്തിൽ ഘോഷയാത്രയ്ക്ക് ഗാർഡ് ഒഫ് ഓണർ നൽകും. സംസ്ഥാന സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും വിവിധ ഹൈന്ദവ സംഘടനയുടെയും നേതൃത്വത്തിലാണ് ഘോഷയാത്രയെ സ്വീകരിക്കുന്നത്. കഴിഞ്ഞ വർഷം നാഗാലാൻഡ് ഗവർണർ ലാ ഗണേശൻ സ്വീകരണ പരിപാടിയിൽ പങ്കെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |