ചെന്നൈ: മുംബയിൽ നിന്ന് തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് പോയ ഇൻഡിഗോ എയർലൈൻസ് വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തി. 182 യാത്രക്കാരാണ് 6ഇ1089 വിമാനത്തിൽ ഉണ്ടായിരുന്നത്.
വിമാനത്തിന്റെ ശുചിമുറിയിൽ ബോംബുണ്ടെന്നും യാത്രയ്‌ക്കിടെ വിമാനം പൊട്ടിത്തെറിക്കുമെന്നും അജ്ഞാതർ മുംബയ് വിമാനത്താവളത്തിൽ ഫോണിലൂടെ ഭീഷണി മുഴക്കുകയായിരുന്നു. ഈ സമയം വിമാനം ചെന്നൈയുടെ വ്യോമപരിധിയിൽ ഉണ്ടായിരുന്നു. തുടർന്ന് രാത്രി 7.20ന് വിമാനം സുരക്ഷിതമായി ചെന്നൈയിൽ ഇറക്കിയ ശേഷം എല്ലാ യാത്രക്കാരെയും ഒഴിപ്പിച്ചു. ബോംബ് സ്‌ക്വാഡ് അടക്കം തെരച്ചിൽ നടത്തിയെങ്കിലും സംശയാസ്‌പദമായി ഒന്നും കണ്ടെത്താനായില്ല. പൂർണ പരിശോധനയ്‌ക്ക് ശേഷം പുലർച്ചെ 3.24ന് വിമാനം ചെന്നൈയിൽ നിന്ന് തായ്‌ലൻഡിലേക്ക് തിരിച്ചു. തായ്‌ലൻഡ് സമയം 8.07ന് വിമാനം തായ്‌ലൻഡിൽ സുരക്ഷിതമായി ലാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |