കോഴിക്കോട്: ദേശീയ ആയുര്‍വേദ ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം 23ന് രാവിലെ 9 മണിക്ക് ടൗണ്‍ ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും. കായകൽപ്പ അവാര്‍ഡ് നേടിയ പഞ്ചായത്തുകളായ ബസര്‍, അരിങ്ങളം, ചാത്തമംഗലം എന്നിവയുടെ പ്രസിഡന്റുമാര്‍ പങ്കെടുക്കും. ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 7ന് കോർപ്പറേഷൻ ഓഫീസ് പരിസരത്തു നിന്ന് ബൈക്ക്റാലി സംഘടിപ്പിക്കും. ഡോ. ശ്രീല്‍ എസ്.എസ്. ഫ്‌ളാഗ് ഒഫ് ചെയ്യും. വിവിധ പരിപാടികൾ ഉണ്ടാവും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. സിനി പി.എം, ഡോ. മീനാക്ഷി എം, ഡോ.ഷൈജു ഒ, ഡോ.സുഗേഷ്കുമാര്‍ ജി.എസ്, ഡോ. സന്ദീപ് കെ, ഡോ. സിനീഷ് എന്നിവര്‍ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |