ആറ്റിങ്ങൽ: വേനൽക്കാലമായാലും മഴക്കാലമായാലും ഒരുപോലെ കൃഷി ചെയ്യാവുന്ന പച്ചക്കറി വിളയാണ് വെണ്ട. ഗ്രോബാഗോ, ചട്ടിയോ, ചാക്കോ വാങ്ങി വെണ്ട കൃഷി ചെയ്യാം. മഴക്കാലമാണ് ഏറ്റവും അനുയോജ്യം. പക്ഷെ തൈ നടുമ്പോൾ അകലം കൂട്ടണം. വരികൾ തമ്മിൽ രണ്ടടി വ്യത്യാസം വേണം. വരിയിലെ ചെടികൾ തമ്മിൽ ഒന്നരയടി. വേനൽക്കാലത്ത് ചെടികൾ തമ്മിൽ ഒരടി അകലം ധാരാളം. വളർച്ച അല്പം കുറവായിരിക്കും.
പോഷക ഗുണങ്ങളേറെ
ഗ്ലൈസെമിക് ഇൻഡക്സ് 20 ആയതിനാൽ പ്രമേഹ രോഗികൾക്ക് അത്യുത്തമമാണ്. ദഹന നാരുകളാൽ സമൃദ്ധമായതിനാൽ കൊളസ്ട്രോൾ അടിഞ്ഞ് കൂടാതെ വേഗം ശരീരം കാലിയാക്കും. ഫോളിക് ആസിഡിന്റെ ധാരാളിത്തം മൂലം ഗർഭിണികൾക്കേറെ ഗുണകരമാണ്. അയഡിന്റെ കലവറ ആകയാൽ ഗോയിറ്റർ രോഗം വരാതെയും കാക്കുന്നു. തൊലിക്ക് മിനുസം വർദ്ധിക്കാനും സഹായിക്കുന്നു.
നല്ല ഇനങ്ങൾ
അർക്ക, അനാമിക, പർബാനി ക്രാന്തി, അർക്ക ആഭ, വർഷ ഉപഹാർ, സുസ്ഥിര
വീട്ടുവളപ്പിലെ കൃഷിക്ക് യോജിച്ചത്
സത്കീർത്തി,ആനക്കൊമ്പൻ,അരുണ ചുവന്നത്,സാഹിബ,സുൽത്താൻ,രാധിക,ഗർജ്ജന,രുണ,സമ്രാട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |