കൊച്ചി: കൊച്ചിയെ സംരക്ഷിക്കാനാണ് കാർബൺ ന്യൂട്രൽ ഗോശ്രീപദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ജില്ലയിലെ എട്ട് പഞ്ചായത്തുകളിൽ നടപ്പാക്കുന്ന കാർബൺ ന്യൂട്രൽ ഗോശ്രീ പദ്ധതിയുടെ വിശദപദ്ധതിരേഖ പ്രകാശിപ്പിക്കുകയായിരുന്നു മന്ത്രി. പ്രകൃതിക്ക് അനുസൃതമായ വ്യവസായനയമാണ് സംസ്ഥാന സർക്കാരിന്റേത്. കാർബൺ ബഹിർഗമനം വർദ്ധിപ്പിക്കുന്ന വ്യവസായങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പദ്ധതിരേഖ ഏറ്റുവാങ്ങി.
സംസ്ഥാന കോ ഓഡിനേറ്റർ ഡോ. ടി എൻ.സീമ, കളക്ടർ ജി. പ്രിയങ്ക തുടങ്ങിയവരും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും പ്രസംഗിച്ചു. ജിഡയുടെ പിന്തുണയോടെ ഹരിതകേരള മിഷനാണ് പദ്ധതി നടപ്പാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |