പാവറട്ടി : നിരോധനം ലംഘിച്ച് പെരിങ്ങാട്-ചേറ്റുവ പുഴയിൽ നിന്നും ചെമ്മീൻ കുഞ്ഞുങ്ങളെ പിടിക്കുന്നത് വ്യാപകം. പെരിങ്ങാട്, വെൺമേനാട്, ചേറ്റുവ, ഒരുമനയൂർ ഭാഗങ്ങളിലാണ് വ്യാപകമായി ചെമ്മീൻ വേട്ട നടക്കുന്നത്. മത്സ്യ ആവാസ വ്യവസ്ഥയെ തകർക്കുന്ന ചെമ്മീൻ കുഞ്ഞുങ്ങളുടെ വേട്ടയ്‌ക്കെതിരെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തുണ്ട്. വലിയ കണ്ണിയുള്ള വലകൾ മാത്രമേ മത്സ്യബന്ധനത്തിന് ഉപയോഗിക്കാവൂ എന്നാണ് നിയമമെങ്കിലും അരിപ്പ വലകൾ ഉപയോഗിച്ച് പുഴയിൽ നിന്നും ചെമ്മീൻ കുഞ്ഞുങ്ങളെ അരിച്ച് കൊണ്ട് പോവുകയാണ്. മത്സ്യ പ്രജനനത്തെ ദോഷകരമായി ബാധിക്കുന്ന ചെമ്മീൻ കുഞ്ഞുങ്ങളുടെ വേട്ട പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വരുമാനത്തെയും ഉപജീവനത്തെയും സാരമായി ബാധിക്കും. അധികൃതർ അടിയന്തരമായി ഇത്തരം മത്സ്യബന്ധനം തടയണമെന്നാണ് ഉയരുന്ന ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |