തൃശൂർ: എസ്.എൻ.ഡി.പി യോഗം ടൗൺ ഈസ്റ്റ് ചെമ്പൂക്കാവ് ശാഖയിൽ ഗുരുദേവ സമാധി ദിനാചരണവും ഗായത്രി ഹോമവും നടത്തി. പി.ബാലചന്ദ്രൻ എം.എൽ.എ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഹോമത്തിന് അമ്പാടി ശാന്തി മുഖ്യ കാർമികത്വം വഹിച്ചു. ശാഖാ സെക്രട്ടറി ദീപക് കുഞ്ഞുണ്ണി, പ്രസിഡന്റ് പുഷ്പരാജ്, യൂണിയൻ കമ്മിറ്റി അംഗം കോമളവല്ലി കുഞ്ഞുണ്ണി, വൈസ് പ്രസിഡന്റ് അനില രാമചന്ദ്രൻ, അജിത്ത് കുറുവത്ത്, സുഷൻ, തൃശൂർ യൂണിയൻ പ്രസിഡന്റ് ഐ.ജി.പ്രസന്നൻ, സെക്രട്ടറി മോഹൻ കുന്നത്ത്, വൈസ് പ്രസിഡന്റ് ടി.ആർ.രഞ്ജു, കേന്ദ്ര വനിതാസംഘം സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥൻ, യൂത്ത് മൂവ്‌മെന്റ് തൃശൂർ യൂണിയൻ പ്രസിഡന്റ് സുഷിൽ കുമാർ, മുകേഷ് കുമാർ, സജേഷ്, ശ്രീനിവാസൻ, വിനീത് എന്നിവർ നേതൃത്വം നൽകി. ഗുരുപൂജയ്ക്ക് ശേഷം ഗുരുപ്രസാദവിതരണം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |