ദുബായ്: ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികളെ നിര്‍ണയിക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശിന് 136 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് ആണ് നേടിയത്. മത്സരത്തിലെ വിജയികള്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയെ നേരിടും. മുന്‍നിര ബാറ്റിംഗ് മറന്ന മത്സരത്തില്‍ ഓള്‍റൗണ്ടര്‍മാരുടെ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനമാണ് പാകിസ്ഥാന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.
ഓപ്പണര്‍മാരായ സഹിബ്‌സദാ ഫര്‍ഹാന്‍ 4(4), ഫഖര്‍ സമന്‍ 13(20) എന്നിവര്‍ നിരാശപ്പെടുത്തി. മൂന്നാമനായി ക്രീസിലെത്തിയ സയീം അയൂബ് പൂജ്യത്തിന് പുറത്തായി. ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ 19(23) ഒരിക്കല്‍ക്കൂടി നിറംമങ്ങി. ഹുസൈന്‍ തലാത് 3(7) റണ്‍സ് നേടി പുറത്തായി. 10.5 ഓവറില്‍ 49ന് അഞ്ച് എന്ന നിലയില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസ് 31(23), ഷഹീന്‍ ഷാ അഫ്രീദി 19(13), മുഹമ്മദ് നവാസ് 25(15) എന്നിവരുടെ ബാറ്റിംഗ് പ്രകടനം പാകിസ്ഥാനെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിക്കുകയായിരുന്നു.
ഫഹീം അഷ്‌റഫ് 14*(9), ഹാരിസ് റൗഫ് 3*(3) എന്നിവര്‍ പുറത്താകാതെ നിന്നു. ബംഗ്ലാദേശിന് വേണ്ടി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഫാസ്റ്റ് ബൗളര്‍ താസ്‌കിന്‍ അഹമ്മദ് ബൗളിംഗില്‍ തിളങ്ങി. മഹദി ഹസന്‍, റിഷാദ് ഹുസൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ മുസ്താഫിസുര്‍ റഹ്‌മാന്‍ ഒരു വിക്കറ്റ് വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |