ചേർത്തല: ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബി.ജെ.പി വക്താവിനെ അറസ്റ്റ് ചെയാൻ പൊലീസ് തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർത്തല ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.സി.കെ. ഷാജിമോഹൻ ഉദ്ഘാടനംചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി. ആന്റണി അദ്ധ്യക്ഷത വഹിച്ചു.ആർ.ശശിധരൻ,സി.വി.തോമസ്, സജി കുര്യാക്കോസ്,സി.ഡി.ശങ്കർ,ബി.ഭാസി,ജി.വിശ്വംഭരൻ നായർ,കെ.കെ.വരദൻ, സി.കെ.ഉണ്ണികൃഷ്ണൻ,മാത്യു കൊല്ലേലി,ടി.ഡി.രാജൻ,ദേവരാജൻ പിള്ള, ബാബു മുള്ളൻ ചിറ ആർ.മുരളി,അരുൺലാൽ എന്നിവർ സംസാരിച്ചു. വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് കെ.പി.സി.സി മുൻ എക്സിക്യൂട്ടീവ് അംഗം കെ.ആർ.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് ടി.എസ്.രഘുവരൻ അദ്ധ്യക്ഷത വഹിച്ചു.ടി.എച്ച്.സലാം,വി.എൻ.അജയൻ,പി.എൻ.രാജേന്ദ്ര ബാബു,പി.ആർ.പ്രകാശൻ,എം.കെ.ജയപാൽ,കെ.പി.ആഘോഷ്കുമാർ,ധർമ്മജൻ,കെ.ഡി.അജിമോൻ,ധനേഷ് കൊല്ലപ്പള്ളി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |