ആലപ്പുഴ: ചെറുപ്പക്കാരിലെ ഹൃദ്രോഗവും കുഴഞ്ഞ് വീണുള്ള മരണവും സംബന്ധിച്ച് സാധ്യതപഠനം നടത്തണമെന്ന് മുൻ എം.പി എ.എം.ആരിഫ് ആവശ്യപ്പെട്ടു. ജില്ലാ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, റോട്ടറി ക്ലബ് ഒഫ് ആലപ്പി ഈസ്റ്റ്, നഗരസഭ ശുചീകരണ തൊഴിലാളികൾ, ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ച് ലോക ഹൃദയ ദിനാചരണ പരിപാടിയുടെ ഉദ്ഘാടനവും വാക്കത്തോൺ ഫ്ലാഗ് ഓഫും നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.ഐ.എം.എ ജില്ലാ ബ്രാഞ്ച് പ്രസിഡന്റ് ഡോ.കെ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഹൃദയഘാതപുനരുജ്ജീവന പരിശീലനം നൽകി. ആരോഗ്യ സർവ്വകലാശാല സെനറ്റ് അംഗം ഡോ.എൻ.അരുൺ ഹൃദയ ദിന സന്ദേശം നൽകി. ആശുപത്രി സൂപ്രണ്ട് ഡോ.കെ.കെ.ദീപ്തി അദ്ധ്യക്ഷത വഹിച്ചു.ആർ.എം.ഒ ഡോ.മനീഷ് നായർ, സാഗര ആശുപത്രി സൂപ്രണ്ട് കെ.പി.ദീപ,ഡോ.ബീന, നഴ്സിംഗ് ഓഫീസർ പ്രിയ, സൂപ്രണ്ട് ബിന്ദു എന്നിവർ സംസാരിച്ചു. കൂട്ടനടത്തത്തിന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.എസ്.കവിത, ഐ.എം.എ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ.എ.പി.മുഹമ്മദ്. ഡോ.നിമ്മി അലക്സാണ്ടർ,റോട്ടറി ഗവർണർ ബേബി കുമാരൻ, കെ.നാസർ, ആന്റണി മംഗലത്ത്, എം.പി.ഗുരു ദയാൽ, ടി.എസ്.സിദ്ധാർത്ഥൻ, എം.എസ്.നൗഷാദ് അലി,നഗരസഭ ഹെൽത്ത് ഓഫീസർ കെ.പി.വർഗീസ്, സി.ജയകുമാർ,റിനോഷ്,അനിക്കുട്ടൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |