കൊച്ചി: ലുലു കൊച്ചി മാളിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. കുഞ്ഞുങ്ങൾക്ക് വിദ്യ പകരാൻ ഇത്തവണ എത്തിയത് സ്വാമി ഉദിത് ചൈതന്യയും നടൻ ശ്രീകാന്ത് മുരളിയും നർത്തകി കലാമണ്ഡലം സോഫിയ സുദീപുമാണ്. മലയാള തനിമയും പൈതൃകവും വിളിച്ചോതി വിപുലമായ രീതിയിലായിരുന്നു വിദ്യാരംഭ ചടങ്ങുകൾ. സോഫിയ സുദീപിന്റെ മകൾ നീഹാരയുടെ മോഹിനിയാട്ടത്തിന് ശേഷം വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി. കുഞ്ഞുങ്ങളോട് കളി പറഞ്ഞും കരയുന്നവരെ ആശ്വസിപ്പിച്ചും ഗുരുക്കൻമാർ വിദ്യ പകർന്നു. മലയാള അക്ഷരങ്ങൾക്ക് പുറമേ ഇംഗ്ലീഷ് അക്ഷരങ്ങളും താലത്തിൽ തയ്യാറാക്കിയ അരിയിൽ കുട്ടികളെ കൊണ്ട് എഴുതിച്ചു.
അക്ഷരമധുരം നുകർന്ന ശേഷം ലുലുമാൾ കണ്ട് ആസ്വദിച്ച് ഇവർക്കായി പ്രത്യേകം ഒരുക്കിയ ഭക്ഷണവും കഴിച്ചാണ് കുട്ടികളും രക്ഷിതാക്കളും മടങ്ങിയത്. പങ്കെടുത്ത കുട്ടികൾക്ക് ലുലു പ്രത്യേക ഉപഹാരങ്ങളും നൽകി. ലുലു പ്രോജക്ട് ഡയറക്ടർ ബാബു വർഗീസ്, മീഡിയ ഹെഡ് എൻ.ബി സ്വരാജ്, കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, ഹൈപ്പർമാർക്കറ്റ് ഡെപ്യൂട്ടി ജനറൽ മാനേജർ ജയേഷ് നായർ തുടങ്ങിയർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |