
തിരുവനന്തപുരം: 'ഒരുമയുണ്ടെങ്കിൽ ഉലക്കമേലും" എന്നതുപോലെയായിരുന്നു ഇന്നലെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന പോൾവാട്ട് മത്സരം.ഒരു മുളവടികൊണ്ട് കുതിച്ചുയർന്നത്ത് നാലുപേർ. പട്ടാമ്പി സെന്റ് പോൾസ് സ്‌കൂളിലെ അബ്ദുൾ ഫാരിസിന്റെ മുള ഉപയോഗിച്ചാണ് മലപ്പുറം രായിരിമംഗലം എസ്.എം.എം.എച്ച്.എസ്.എസിലെ കെ. സാബിത്തും മുഹമ്മദ് അജ്‌വദും മൂർക്കനാട് എച്ച്.എസ്.എസിലെ പി. റയീഷും ചാടിയത്. ഇവർക്കാർക്കും പോൾവാട്ടിൽ മെഡലില്ലെങ്കിലും സൗഹൃദത്തിന്റേയും പങ്കുവെയ്ക്കലിന്റേയും മെഡലുകൾ സ്വന്തം.
ജില്ലാ മത്സരത്തിന് മുൻപാണ് സാബിത്തിന്റേയും അജ്‌വദിന്റേെയും പോൾ തകരാറിലായത്. ജില്ലാ തലത്തിലും കടം വാങ്ങിയ പോളിലാണ് മത്സരിച്ചത്. ആരോടെങ്കിലും കടംവാങ്ങാമെന്ന് കരുതിയാണ് തിരുവനന്തപുരത്തേക്ക് വന്നത്. കാര്യമറിഞ്ഞപ്പോൾ ഫാരിസ് ഒരുമടിയുംകൂടാതെ തന്റെ മുളപ്പോൾ നീട്ടി. റയീഷിന്റെ മുള കൊണ്ടുള്ള പോൾ നന്നായി വഴങ്ങാതെവന്നപ്പോഴും ഫാരീസ് സഹായവുമായെത്തി. താൻ ആദ്യമേ പുറത്തായെങ്കിലും മറ്റുള്ളവരുടെ മത്സരം പൂർത്തിയായ ശേഷമാണ് ഫാരിസ് പോളുമായി മടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |