
ന്യൂഡൽഹി: അറസ്റ്റിനുള്ള കാരണങ്ങൾ രേഖാമൂലം പ്രതിക്ക് എഴുതി നൽകണമെന്ന നിലപാട് ആവർത്തിച്ച സുപ്രീം കോടതി, അക്കാര്യം യു.എ.പി.എ കേസുകളിലും ബാധകമെന്ന് വിധിച്ചു. തമിഴ്നാട്ടിലെ യു.എ.പി.എ കേസിലെ മൂന്നു പ്രതികളുടെ അറസ്റ്റും തടങ്കലും റദ്ദാക്കി കൊണ്ടാണിത്. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, വിപുൽ പഞ്ചോൽ എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതികളുടെ ഹർജി പരിഗണിച്ചത്.
ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരണമെന്ന് ആഹ്വാനം ചെയ്യുന്ന വീഡിയോകൾ സാമൂഹിക മാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്‌തുവെന്നാണ് കേസ്. റിമാൻഡ് സമയത്ത് വിചാരണക്കോടതി അറസ്റ്രിനുള്ള കാരണങ്ങൾ പ്രതികൾക്ക് വിശദീകരിച്ചുവെന്നാണ് എൻ.ഐ.എയുടെ വാദം. പ്രതിഭാഗം അഭിഭാഷകർക്ക് പകർപ്പു നൽകിയിരുന്നുവെന്ന് അറിയിച്ചെങ്കിലും സുപ്രീം കോടതി അംഗീകരിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |