
കൊച്ചി: അവയവക്കച്ചവടത്തിനായി മലയാളിയുടെ നേതൃത്വത്തിൽ മനുഷ്യക്കടത്ത് നടത്തിയ കേസിൽ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് എൻ.ഐ.എ അന്വേഷണം വ്യാപിപ്പിക്കും. അവയവങ്ങൾ നൽകിയവരെ കണ്ടെത്തുകയാണ് ലക്ഷ്യം. മനുഷ്യക്കടത്തിന് നേതൃത്വം നൽകിയ എറണാകുളം സ്വദേശി മധു ജയകുമാറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇറാനിൽ കഴിഞ്ഞിരുന്ന മധുവിനെ ഇന്റർപോൾ വഴി ഈമാസം എട്ടിനാണ് കൊച്ചിയിൽ എത്തിച്ചത്.ഇറാനിൽ അവയവദാനം നിയമപരമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സാധാരണക്കാരെ മധുവിന്റെ സംഘം കുവൈറ്റ് വഴി എത്തിച്ചിരുന്നത്. വൃക്ക എടുത്ത ശേഷം ആറോ ഏഴോ ലക്ഷം രൂപയും നൽകി. വൃക്ക സ്വീകരിക്കുന്നവരിൽ നിന്ന് 50 ലക്ഷം രൂപയിലേറെ സംഘം വാങ്ങും. സ്റ്റെമ്മ ക്ളബ് എന്ന സ്ഥാപനം ഉപയോഗിച്ച് മെഡിക്കൽ ടൂറിസമെന്ന പേരിലായിരുന്നു മനുഷ്യക്കടത്തും അവയവക്കച്ചവടവും. മധുവിന്റെ സംഘത്തിലെ തൃശൂർ എടമുട്ടം സ്വദേശി സബിത്ത് നാസർ,എടത്തല സ്വദേശി സജിത് ശ്യാം,ബെല്ലാരംകൊണ്ട രാമപ്രസാദ് എന്നിവരെ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |