
□സിനിമാ ജീവിതത്തിന്റെ സുവർണ ജൂബിലി പിന്നിട്ട് ബാലചന്ദ്ര മേനോൻ
തിരുവനന്തപുരം: ഷൂട്ടിംഗ് തീർന്നു.വാച്ചിൽ നോക്കി. മണി ഒന്ന്.ഹാവൂ!!! .നായകനെ ആ റോളിലേക്ക് മെരുക്കിയെടുക്കാൻ തന്നെ പാടു പെട്ടു. കുഞ്ഞുനാളു മുതലുള്ള ഒടുങ്ങാത്ത
ആശയായിരുന്നു, ഒരു സംവിധായകനാകുക. ഇന്നത് ആയി....''
ബാലചന്ദ്ര മേനോൻ ഇതെഴുതുന്നത് കൊല്ലം ഫാത്തിമാമാതാ കോളേജിൽ പ്രീഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോഴായിരുന്നു. കോളേജ് മാഗസീനിൽ 1970ൽ എഴുതിയ കഥ യാഥാർത്ഥ്യമായത് 1978ൽ. ആ വർഷം ജൂലായ് 21ന് റിലീസായ 'ഉത്രാടരാത്രി' സിനിമയുടെ വെള്ളിത്തിരയിൽ ടൈറ്റിൽ കാർഡിനവസാനം തെളിഞ്ഞത് ഇങ്ങനെ 'കഥ, തിരക്കഥ സംവിധാനം ബാലചന്ദ്രമേനോൻ'.അതിനും മുമ്പ് 1974ൽ ബാലചന്ദ്രമേനോൻ സിനിമയിലേക്കുള്ള വരവറിയിച്ചു. ബാബു നന്ദൻകോട് സംവിധാനം ചെയ്ത 'കാമിനി' എന്ന ചിത്രത്തിലെ ചെറു വേഷത്തിലൂടെ.
അക്കാലത്ത് സ്വതന്ത്ര സംവിധായകനാകാൻ വർഷങ്ങളോളം സഹ സംവിധായകനായി മുതിർന്ന സംവിധായകർക്ക് കീഴിൽ പരിശീലനം നേടണം. അല്ലെങ്കിൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം പൂർത്തിയാക്കണം പക്ഷേ, ബാലചന്ദ്രമേനോന്റെ വഴി 'തനിവഴി'യായിരുന്നു. സിനിമാ പത്രപ്രവർത്തകനെന്ന നിലയിൽ ലൊക്കേഷനുകളിൽ പോയി. കണ്ടും കേട്ടും സിനിമ പഠിച്ചു. തിരക്കഥ എഴുതി. ആദ്യ ചിത്രത്തിൽ മേനോന്റെ ആക്ഷൻ... കട്ട്... പറച്ചിലിനിടയിൽ ക്യാമറയ്ക്കു മുന്നിൽ കഥാപാത്രങ്ങളായത് മധു, ശോഭ, സുകുമാരൻ തുടങ്ങിയവർ..
തിരുവനന്തപുരം പ്രസ് ക്ലബിൽ നിന്നും ഒന്നാം റാങ്കിനുള്ള പത്രാധിപർ കെ.സുകുമാരൻ സ്മാരക സ്വർണ്ണ മെഡൽ നേടിയാണ് ബാലചന്ദ്രമേനോൻ ജേണലിസം കോഴ്സ് പാസായത്.
1974ൽ സിനിമയിൽ അഭിനയിച്ചെങ്കിലും 1975ൽ സിനിമാ ജേണലിസ്റ്റായതു മുതലാണ് താനൊരു സിനിമാക്കാരനായതെന്ന് ബാലചന്ദ്രമേനോൻ പറയുന്നൂ. ആ അർത്ഥത്തിൽ മോനേന്റെ സിനിമാ ജീവിതത്തിലെ സുവർണ ജൂബിലി വർഷമാണിത്. നവംബർ 29ന് വൈകിട്ട് 6ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിലാണ് സുവർണ ജൂബിലി ആഘോഷം
ഒരേ ഒരു
മേനോൻ
കഥയും തിരക്കഥയും എഴുതി പ്രധാന വേഷത്തിൽ ബാലചന്ദ്രമേനോൻ അഭിനയിച്ചത് 38 സിനിമകളിലാണ്. മിക്കതും സൂപ്പർ ഹിറ്റുകൾ. മലയാളത്തിൽ മറ്റൊരു ചലച്ചിത്രകാരനും ഈ റെക്കാഡില്ല. ഇതിനു പുറമെ സംഗീത സംവിധായകൻ, എഡിറ്റർ, പിന്നണിഗായകൻ എന്നീ റോളുകളും ഗംഭീരമാക്കി.മറ്റൊരു അപൂർവ നേട്ടം കൂടി മേനോനുണ്ട് . സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത് നിർമിച്ച് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച് ദേശീയ പുരസ്‌കാരം നേടിയ ആദ്യത്തെ വ്യക്തി. ചിത്രത്തിന്റെ പേര് 'സമാന്തരങ്ങൾ'.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |