
തിരുവനന്തപുരം: റവന്യൂ ഉദ്യോഗസ്ഥർ തദ്ദേശ തിരഞ്ഞെടുപ്പ് ജോലികളുടെ തിരക്കിലായതോടെ ഭൂമിതരംമാറ്റം താളംതെറ്റി. കുന്നുകൂടിയ അപേക്ഷകൾ തീർപ്പാക്കാൻ പ്രത്യേക അദാലത്ത് ഉൾപ്പെടെ നടത്തി വരികയായിരുന്നു. വീട് വയ്പ് ഉൾപ്പെടെ അടിയന്തര ആവശ്യങ്ങൾക്ക് ഭൂമി തരംമാറ്റി കിട്ടേണ്ടവരാണ് അപേക്ഷരിൽ ഭൂരിഭാഗവും.
നവംബർ 19 വരെയുള്ള കണക്കുപ്രകാരം 2.76 ലക്ഷം അപേക്ഷകളാണ് തീർപ്പാക്കാനുള്ളത്. ഡിസംബർ 13ന് വോട്ടെണ്ണൽ കഴിഞ്ഞാലും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ തിരിച്ചെത്താൻ രണ്ടുമൂന്ന് ദിവസം വേണ്ടിവരും. അപ്പോഴേക്കും അപേക്ഷകൾ കുന്നുകൂടും.
പ്രതിദിനം 400നും 500നുമിടയ്ക്ക് അപേക്ഷകളാണ് ലഭിക്കുന്നത്. ഓൺലൈൻ സംവിധാനമായതിനാൽ ഏതു സമയത്തും അപേക്ഷിക്കാം.
25 സെന്റ് വരെ തരംമാറ്റം സൗജന്യമാക്കിയതോടെയാണ് അപേക്ഷകർ കൂടിയത്. അപേക്ഷകളുടെ തീർപ്പാക്കലിന് ഒക്ടോബർ മുതലാണ് എല്ലാ ജില്ലകളിലും അദാലത്തുകൾ സംഘടിപ്പുവന്നത്. എ.ഡി.എം, തഹസീൽദാർമാർ, വില്ലേജ് ഉദ്യോഗസ്ഥർ , കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് അദാലത്തിൽ പങ്കെടുത്തിരുന്നത്. ഇവരെല്ലാം ഇപ്പോൾ തിരഞ്ഞെടുപ്പ് തിരക്കിലും.
2022 മാർച്ചിലാണ് കുന്നുകൂടിയ അപേക്ഷകളുടെ തീർപ്പാക്കലിന് പ്രത്യേക നടപടി തുടങ്ങിയത്. 2023 ജനുവരിയിൽ ഓൺലൈനാക്കി. ഇതിനായി 972 താത്കാലിക ജീവനക്കാരെ എംപ്‌ളോയ്‌മെന്റ് എക്‌സ്ചേഞ്ചു മുഖേന നിയമിച്ചു.
ആകെ അപേക്ഷകൾ
6,70,221
തീർപ്പായത്
3,94,142
2,76,079
896 കോടി
ഫീസ് ഇനത്തിൽ ലഭിച്ചത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |