
തിരുവനന്തപുരം: വികസനം എല്ലാ മേഖലയിലേക്കും കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിൽ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പ്രത്യേക കരുതൽ നൽകിയില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് മുൻ ഡയറക്ടർ ഡോ.എം.ബാബ പറഞ്ഞു.പ്രമുഖ ഭൗമശാസ്ത്രജ്ഞൻ ഡോ.ഡി.പദ്മലാൽ എഴുതിയ കേരളത്തിന്റെ പരിസ്ഥിതിയും വികസന സാദ്ധ്യതകളും എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.വികസനം ശാശ്വതമാകണമെങ്കിൽ പരിസ്ഥിതിലോല പ്രദേശങ്ങളെ ഉൾപ്പെടെ സംരക്ഷിക്കണം.ഭൗമ-പരിസ്ഥിതി ശാസ്ത്രജ്ഞന്മാർ നടത്തിയ പഠനങ്ങൾ അതാണ് വ്യക്തമാക്കുന്നത്.പദ്മലാലിന്റെ പുസ്തകം അതിലേക്കുള്ള ചൂണ്ടുപലകയാണെന്നും ഡോ.ബാബ പറഞ്ഞു.കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകം കവിയും പത്രപ്രവർത്തകനുമായ ഡോ.ഇന്ദ്രബാബു ഏറ്റുവാങ്ങി.ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എം.സത്യൻ അദ്ധ്യക്ഷത വഹിച്ചു.വിദ്യ എസ്,അസി.ഡയറക്ടർ പി.സുജാ ചന്ദ്ര,റിസർച്ച് ഓഫീസർ റാഫി.എം,ഡോ.ഡി.പദ്മലാൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |