
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.ഐ.ആർ എന്യുമറേഷൻ ഫോം വിതരണം ഏറെക്കുറെ പൂർത്തിയായി. നിലവിലെ വോട്ടർ പട്ടികയിലുള്ള 2.78 കോടി പേർക്കാണ് ഫോം നൽകേണ്ടിയിരുന്നത്. ഇതിൽ 1,01,856 പേരെ കണ്ടെത്താനാകാത്തതിനാൽ നൽകാനായിട്ടില്ല. ഇവരുടെ കാര്യത്തിൽ നടപടികൾ പുന:പരിശോധിക്കും. വേണ്ടിവന്നാൽ പട്ടികയിൽ നിന്ന് ഒഴിവാക്കും. മരിച്ചു പോയവരോ, സ്ഥലം മാറിപ്പോയവരോ, വീടുമാറിയവരോ ആണോയെന്ന് പരിശോധിച്ച് ഉറപ്പാക്കും.
വിതരണം ചെയ്ത ഫോമുകൾ പൂരിപ്പിച്ചു വാങ്ങുന്ന നടപടിയും ആരംഭിച്ചു. ഇതിനകം 19,90,178 വോട്ടർമാർ ഫോം പൂരിപ്പിച്ച് കൈമാറി. ഡിസംബർ നാലുവരെ ഇതിന് സമയമുണ്ട്. അതിനുശേഷം കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. ഫോം പൂരിപ്പിച്ച് നൽകുന്ന നടപടി പൂർത്തിയാക്കിയ ബി.എൽ.ഒമാരെ അഭിനന്ദിക്കാൻ അവരുമായി മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസർ വീഡിയോ കോൺഫറൻസ് നടത്തി.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ഇന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസർ ഡോ. രത്തൻ യു. ഖേൽക്കർ വിളിച്ചിട്ടുണ്ട്. രാവിലെ 11ന് മാസ്കോട്ട് ഹോട്ടലിലാണ് യോഗം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |