കളമശേരി: ദേശീയ പാതയിൽ കളമശേരി മെട്രോ സ്റ്റേഷനോട് ചേർന്ന് ഫുട്പാത്തിൽ നട്ടുപിടിപ്പിച്ച ഇലഞ്ഞിമരങ്ങൾ വെട്ടിമാറ്റിയ നിലയിൽ. മെട്രോ വാടകയ്ക്ക് നൽകിയിരിക്കുന്ന കഫെ കൊച്ചി റെസ്റ്റോറന്റ് എന്ന സ്ഥാപനത്തിന്റെ സൗകര്യത്തിനായി മുറിച്ചു മാറ്റിയ മരങ്ങൾ നട്ടുപിടിപ്പിക്കണമെന്നും സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദു ചെയ്യണമെന്നും നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനോട് ആവശ്യപ്പെട്ടു. ദേശീയ പാത 47ൽ ഉണ്ടായിരുന്ന മരങ്ങൾക്ക് പകരമാണ് ഈ മരങ്ങൾ നട്ടു പിടിപ്പിച്ചത്. ഓരോ കടക്കാരും സ്വന്തം താല്പര്യമനുസരിച്ച് മരങ്ങൾ മുറിക്കുന്നത് തടയാൻ നടപടി വേണമെന്നും നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |