
കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കൽ സൈക്കോളജി/കൗൺസിലിംഗ് സൈക്കോളജി എന്നിവയിൽ ഏതിലെങ്കിലും റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർ.സി ഐ)യുടെ രജിസ്‌ട്രേഷനോടു കൂടിയ ബിരുദാനന്തര ബിരുദം, എം.ഫിൽ, കൗമാര/യുവ കൗൺസിലിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ. പ്രായപരിധി 55 വയസ്സ്. താത്പര്യമുള്ളവർ ഡിസംബർ അഞ്ചിനുള്ളിൽ contract.engage@cukerala.ac.in എന്ന ഇ മെയിലിലേക്ക് വിശദമായ ബയോഡാറ്റയും മതിയായ രേഖകളും സഹിതം അപേക്ഷിക്കണം. അഭിമുഖ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്‌സൈറ്റ് www.cukerala.ac.in സന്ദർശിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |