
തളിപ്പറമ്പ്: അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് മുൻസിപ്പൽ സമ്മേളന ഭാഗമായി യുവജന റാലിയും പൊതുയോഗവും നടത്തി.സമാപന പൊതുയോഗം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മഹമൂദ് അള്ളാംകുളം ഉദ്ഘാടനം ചെയ്തു.മുൻസിപ്പൽ പ്രസിഡന്റ് കെ.പി.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.മസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.കെ. സുബൈർ മുഖ്യപ്രഭാഷണം നടത്തി.മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.സി നസീർ,വൈസ് പ്രസിഡന്റ് ഫൈസൽ ചെറുകുന്നോൻ, മണ്ഡലം ഭാരവാഹികളായ എൻ.യു.ഷഫീഖ്,ജാഫർ ഓലിയൻ,പി.മുഹമ്മദ് ഇഖ്ബാൽ,സി പി.വി.അബ്ദുള്ള,കെ.വി.മുഹമ്മദ് കുഞ്ഞി,കെ.മുഹമ്മദ് ബഷീർ സംസാരിച്ചു.
മുസ്ലിം ലീഗ് മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ പി.പി.മുഹമ്മദ് നിസാർ, പി.എ.സിദ്ധീഖ്,എൻ.അബ്ദുള്ള,പി.പി.ഇസ്മായിൽ,സയ്യിദ് ജാബിർ തങ്ങൾ,കെ.പി ലുഖ്‌മാൻ,എം.വി .ഫാസിൽ, മസ്‌കറ്റ് കെ.എം.സി.സി മണ്ഡലം പ്രസിഡന്റ് കെ.മൊയ്ദു,കെ.വി. സത്താർ,കെ മുഹമ്മദ് അനസ് പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |