
കാക്കനാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് താലൂക്ക് തല ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരിച്ചു. സ്ക്വാഡിന്റെ എറണാകുളം ജില്ലാ നോഡൽ ഓഫീസറും ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടറുമായ കെ. മനോജിന്റെ അദ്ധ്യക്ഷതയിൽ അവലോകനയോഗം ചേർന്ന് പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചു. പരാതികളുണ്ടെങ്കിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെട്ട താലൂക്ക് നോഡൽ ഓഫീസർമാരെയോ ജില്ലാ നോഡൽ ഓഫീസറെയോ ബന്ധപ്പെടാവുന്നതാണ്.
താലൂക്ക് തല ഡീഫെയ്സ്മെന്റ് സ്ക്വാഡ് ചാർജ് ഓഫീസർമാർ:
1. കണയന്നൂർ - അഖിൽ (മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ)
2. ആലുവ - ഹെറി (തുറവൂർ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ)
3. പറവൂർ - ഐശ്വര്യ സിംഗ് (പുത്തൻവേലിക്കര ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ)
4. മൂവാറ്റുപുഴ - പോളി എടയനാൽ (വാളകം ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ)
5. കുന്നത്തുനാട് - എൽദോ തോമസ് (കൂവപ്പടി ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ)
6. കോതമംഗലം - ടി.പി. ജോൺ പോൾ (കല്ലൂർക്കാട് ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ)
7. കൊച്ചി - വിപിൻ നെൽസൺ (ചേരാനല്ലൂർ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |