പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തളി വിമോചന സമരവിജയത്തിന്റെ ഭാഗമായുള്ള ആരാധനാസ്വാതന്ത്യദിനത്തിന്റെ 57-ാം വാർഷികം ഇന്ന് തളിനാരായണത്തിൽ നടക്കും. രാവിലെ ഗണപതി ഹോമത്തോടെ പരിപാടികൾ ആരംഭിക്കും. എട്ടിന് തളിക്ഷേത്രത്തിൽ നിന്നും തിരുമാന്ധാംകുന്നിലേക്കുള്ള ശോഭായാത്ര നടക്കും. തുടർന്ന് തിരുമാന്ധാംകുന്നിൽ സർവ്വൈശ്വര്യ പൂജ. 11.30ന് തളി നാരായണാലയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രസിഡൻ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. എൻ.എം കദംബൻ നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിക്കും. വി.കെ വിശ്വനാഥൻ അനുസ്മരണ പ്രഭാഷണം നടത്തും. പ്രസാദ ഊട്ടോടു കൂടി പരിപാടികൾ സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |