
ചെങ്ങന്നൂർ : മിഷൻ ഗ്രീൻ ശബരിമല പ്രവർത്തനങ്ങളുടെ ഭാഗമായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്ലാസ്റ്റിക് ക്യാരിബാഗ് എക്‌സ്‌ചേഞ്ച് കൗണ്ടർ പ്രവർത്തനം ആരംഭിച്ചു. ശബരിമല തീർത്ഥാടനം മാലിന്യമുക്തമാക്കുക എന്ന ഉദ്ദേശത്തോടെ ആലപ്പുഴ, പത്തനംതിട്ട ശുചിത്വ മിഷനുകളുടെ നേതൃത്വത്തിൽ ആരംഭിച്ച കൗണ്ടറിൽ അയ്യപ്പ ഭക്തരുടെ കൈവശമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾ വാങ്ങി പകരം തുണിസഞ്ചികൾ വിതരണം ചെയ്യും. തദ്ദേശ സ്വയംഭരണ ഡെപ്യൂട്ടി ഡയറക്ടറും ശുചിത്വമിഷൻ ആലപ്പുഴ ജില്ലാ കോർഡിനേറ്ററുമായ ഡി.ഷിൻസ് അയ്യപ്പന്മാർക്ക് തുണി സഞ്ചി നൽകി ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |