
കൊല്ലം: 93-ാമത് ശിവഗിരി തീർത്ഥാടനവുമായി ബന്ധപ്പെട്ട് ശിവഗിരി തീർത്ഥാടനത്തിന്റെ പ്രമുഖ ഇടത്താവളമായ പാരിപ്പള്ളി അമൃത ഹയർ സെക്കൻഡറി സ്കൂളിൽ 28 മുതൽ 31 വരെ തീർത്ഥാടകർക്ക് ആവശ്യമായ ഭക്ഷണം, വിശ്രമം, താമസ സൗകര്യം, മെഡിക്കൽ ക്യാമ്പ് എന്നിവ കഴിഞ്ഞ 16 വർഷമായി നൽകി വരുന്നു. ഈ വർഷത്തെ പൊതുയോഗം എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്‌ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരിയായി ബി.ബി.ഗോപകുമാർ, ചെയർമാർ പി.കെ.കുട്ടപ്പൻ, വൈസ് ചെയർമാൻ എം.കബീർ പാരിപ്പള്ളി, ജനറൽ കൺവീനർ എസ്.അനിൽകുമാർ, ജോ.കൺവീനർമാരായി റിട്ട. ക്യാപ്ടൻ സതീഷ് കുമാർ, എം.സത്യബാബു എന്നിവരും ട്രഷറായി ശ്രീലാൽ, വനിതാ പ്രതിനിധി എൻ.ശാന്തിനി എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |